വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു
1598726
Saturday, October 11, 2025 1:23 AM IST
എഴുകോൺ : നെടുമ്പായിക്കുളത്ത് വീട്ടമ്മ ട്രെയിൻ തട്ടി മരണപ്പെട്ടു. കരീപ്ര ഏറ്റുവായ്ക്കോട് ശ്രീലകം വീട്ടിൽ അംബിക (57 ) യാണ് മരിച്ചത്.
വ്യാഴാഴ്ച വീട്ടിൽ നിന്നും നെടുമൺകാവ് അക്ഷയ കേന്ദ്രത്തിൽ പോയ അംബികയെ രാത്രി വൈകിയും കാണാത്തതിനാൽ എഴുകോൺ പോലീസിൽ വീട്ടുകാർ പരാതി നൽകിയിരുന്നു.
തുടർന്ന് ഇന്നലെ രാത്രി നെടുമ്പായിക്കുളം റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഭർത്താവ്: ശിവാനന്ദൻ പിള്ള. മക്കൾ: കാവ്യ, കീർത്തന.