സൈനികന്റെ മരണം: അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു
1598467
Friday, October 10, 2025 5:09 AM IST
കുണ്ടറ : മുളവനയിൽ മരണമടഞ്ഞ സൈനികൻ തോംസൺ തങ്കച്ചന്റെ വീട്ടിൽ അന്വേഷണസംഘം എത്തി വിവരങ്ങൾ ശേഖരിച്ചു.
തോംസന്റെ അമ്മ ഡെയ്സി മരണത്തിൽ ദുരൂഹത ഉന്നയിച്ചു ഫയൽ ചെയ്ത കേസിൽ കോടതി ഉത്തരവിനെ തുടർന്ന് ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിഐജി അജിത ബീഗത്തിന്റെ നിർദേശപ്രകാരമാണ് അന്വേഷണസംഘം എത്തിയത്. സൈനികന്റെ മാതാവിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ഷാലു, നിത്യ സിപിഒ മനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.
വിശദമായ വിവരശേഖരണത്തിന് ശേഷംകാര്യങ്ങൾ മാതാവിനെ ബോധ്യപ്പെടുത്തി. റിപ്പോർട്ടിന്റെ പകർപ്പും നൽകിയ ശേഷമാണ് സംഘം മടങ്ങിയത്.