മെഡിസിൻ മുതൽ എഐ വരെ; റാങ്കിംഗിൽ തിളങ്ങി അമൃത വിശ്വവിദ്യാപീഠം
1597997
Wednesday, October 8, 2025 6:24 AM IST
അമൃതപുരി (കൊല്ലം) : അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാല പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി ആറാം തവണയും ഇടം നേടി അമൃത വിശ്വവിദ്യാപീഠത്തിലെ ശാസ്ത്രജ്ഞർ.
അമൃത വിശ്വവിദ്യാപീഠത്തിന്റെ വിവിധ കാമ്പസുകളിൽ നിന്നുള്ള 37 ശാസ്ത്രജ്ഞരാണ് ഇത്തവണ സ്റ്റാൻഫോർഡ് സർവകലാശാലയുടെ, ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയത്.
പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടെ സമഗ്രമായ വിലയിരുത്തലിന്റെയും ഗവേഷണ ശ്രമങ്ങൾക്കായി നീക്കിവച്ചിട്ടുള്ള വർഷങ്ങളുടെയും അടിസ്ഥാനത്തിലാണ് ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്.
ശാസ്ത്ര നേട്ടങ്ങൾ അളക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഡാറ്റാ ബെയ്സുകളിൽ ഒന്നായ സ്റ്റാൻഫോർഡ്-എൽസെവിയർ ഗ്ലോബലിന്റെ എച്ച്-ഇൻഡക്സ്, സൈറ്റേഷനുകൾ, ഇമ്പാക്റ്റ് കോമ്പോസിറ്റ് ഇൻഡിക്കേറ്ററുകൾ എന്നിവ പോലുള്ള കർശനമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സ്റ്റാൻഫോർഡ് സർവകലാശാല ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടിക തയാറാക്കുന്നത്.
പട്ടികയിലെ ഓരോരുത്തരുടെ പേരിനു പിന്നിലും വർഷങ്ങളുടെ സമർപ്പണത്തിന്റെയും ഗവേഷണത്തിന്റെയും കഥയുണ്ടെന്നും അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ ഡോ.പി.വെങ്കട് രംഗൻ പറഞ്ഞു.