വൈബ് ഉത്സവ് -2025 : സ്കൂൾ കലോത്സവം
1598250
Thursday, October 9, 2025 5:59 AM IST
പരവൂർ : എസ്എൻവിജിഎച്ച് എസിലെ വിദ്യാർഥികളിൽ പഠനത്തോടൊപ്പം കലാഭിരുചികൾക്ക് പ്രോത്സാഹനം നൽകാൻ ലക്ഷ്യമിട്ടു മൂന്നുദിവസം നീണ്ടു നിൽക്കുന്ന വൈബ് ഉത്സവം 2025 സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. പരവൂർ നഗരസഭാ വാർഡ് കൗൺസിലർ ആർ.രഞ്ജിത്ത് ഭദ്രദീപം തെളിച്ച് മേള ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് സി.അശോക് കുമാർ അധ്യക്ഷത വഹിച്ചു.വേൾഡ് ഓഫ് വിസിലേഴ്സ് സംഘടിപ്പിച്ച വിസിൽ മാരത്തൻ 2025 ൽ രണ്ടാം തവണയും ജേതാവായ എസ്എൻവി ജി എച്ച് എസിലെ വിദ്യാർഥിനിയായ ശ്രുതി സാന്ദ്രയ്ക്ക് സ്കൂളി െന്റ സ്നേഹാദരവ് സ്കൂൾ മാനേജർ എസ്. സാജൻ സമ്മാനിച്ചു. സീനിയർ അസിസ്റ്റന്റ് ജെ. ആർ. ബിന്ദു, സ്റ്റാഫ് സെക്രട്ടറി സ്വാതി വിജിത്ത്, എസ്. പ്രീത എന്നിവർ പ്രസംഗിച്ചു.