തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും ബിജെപിക്കും കനത്ത തോല്‍വിയുണ്ടാകും: ഡോ.സ്റ്റീഫന്‍ ജോർജ്
1598453
Friday, October 10, 2025 5:01 AM IST
കൊട്ടാരക്കര : പ്രാദേശിക വികസനവും അടിസ്ഥാന സൗകര്യ വിപുലീകരണവും മുഖമുദ്രയാക്കിയ എല്‍ഡിഎഫ് ഭരണത്തിന്റെ സ്വീകാര്യത ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും ബിജെപി മുന്നണിക്കും കനത്ത തോല്വിയുണ്ടാക്കുമെന്ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫന്‍ ജോർജ്. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതിയംഗം ബെന്നി കക്കാട്, സജി ജോണ്‍ കുറ്റിയില്‍, ഉഷാലയം ശിവരാജന്, രഞ്ജിത് തോമസ്, എ. ഇക്ബാല്‍ കുട്ടി, ചവറ ഷാ,
ആദിക്കാട മനോജ്, ജി.മുരുകദാസര് നായര്‍, ജോസ് മത്തായി, ജോണ്‍ പി. കരിക്കം, മാത്യു സാം, മാത്യു പണിക്കര്‍, ശാന്താലയം സുരേഷ്, ഇഞ്ചക്കാട് രാജന്, ജോസഫ് മാത്യു, മുഹമ്മദ് കാസിം, സി.ശിവാനന്ദന്, ജോസ് ഏറത്ത്, ബേബി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.