സഞ്ചാര സ്വാതന്ത്ര്യ സമരം: ജനകീയ പ്രതിഷേധം ശക്തം
1598451
Friday, October 10, 2025 5:01 AM IST
കൊട്ടിയം: ഇത്തിക്കരയിൽ ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് നടക്കുന്ന അശാസ്ത്രീയമായ നാഷണൽ ഹൈവേ നിർമാണ പ്രവർത്തനങ്ങൾക്ക് എതിരെ ജനകീയ പ്രതിഷേധ സമിതി നടത്തുന്ന സമരം ഓരോ ദിവസം കഴിയുന്തോറും ശക്തമാകുന്നു.
ഇത്തിക്കരയിൽഅടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന റിലേ സത്യഗ്രഹ സമരത്തിന്റെ എട്ടാം ദിവസം ഷിജില സഫീർ സത്യഗ്രഹം അനുഷ്ടിച്ചു. കൺവീനർ ജി. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചാത്തന്നൂർ ഗവ. വിഎച്ച് എസ്എസ് ചെയർപേഴ്സൺ അലീഡ ഉദ്ഘാടനം നിർവഹിച്ചു.
ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി സുഗതൻ പറമ്പിൽ, ആദിച്ചനല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ, ആദിച്ചനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷിബു, ഡിസിസി ജനറൽ സെക്രട്ടറി സുഭാഷ്പുളിക്കൽ, സിപിഎം ഏരിയ കമ്മിറ്റി അംഗം എം. സുഭാഷ്,
കൊട്ടിയം വി എച്ച് പി സെക്രട്ടറി രാജേഷ് കൊട്ടിയം, ചാത്തന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി വിജയകുമാർ, ആർ എസ് പി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ഷാലുവിദാസ്, മൈലക്കാട് സുനിൽ, മുൻ ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ്എ. സുരേഷ്, മുൻ ആദിച്ചനല്ലൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ശശിധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ സിപിഎം ജില്ല കമ്മിറ്റി അംഗം എൻ. സന്തോഷ് നാരങ്ങാനീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രസംഗിച്ചു.
സത്യഗ്രഹ സമരത്തിന്റെ ഒൻപതാം ദിവസമായ നാളെ ഐഎൻടിയുസി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി സുഗതൻ പറമ്പിൽ സത്യഗ്രഹം അനുഷ്്ടിക്കും.
ഡിസിസി സെക്രട്ടറി ശ്രീലാൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ, അനസ്, ദീപക്, ശ്യാം, സിജു മനോഹരൻ, അശോക് കുമാർ മൂഴിയിൽ, രാജേഷ്,രവീന്ദ്രൻ പിള്ള, രാധാകൃഷ്ണൻ,വിജയ, അംബിക, താര, വനജ, ബീന, സരള എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.