ഗാന്ധിജയന്തി വാരാഘോഷം സമാപിച്ചു
1598458
Friday, October 10, 2025 5:02 AM IST
കൊല്ലം: ഗാന്ധിജിയെകുറിച്ച് അറിയേണ്ടതെല്ലാം ചോദിച്ച് ക്വിസ്മാസ്റ്ററുടെ റോളില്‍ ജില്ലാ കളക്ടർ എന്‍. ദേവിദാസ്. അറിയുന്നതെല്ലാം പങ്കിട്ട് കടുത്ത മത്സരം കാഴ്ചവച്ച സിവില്‍ സ്റ്റേഷനിലെ ജീവനക്കാരും കൊല്ലം ബാറിലെ അഭിഭാഷകരും.
ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കൊല്ലം ബാര്‍ അസോസിയേഷന്, കേരള യൂത്ത് പ്രമോഷന് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷ ഭാഗമായാണ് ബാര്‍ അസോസിയേഷന് ഹാളില്‍ മത്സരം അരങ്ങേറിയത്.
സമാപന സമ്മേളനം ജില്ലാ കളക്ടർ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന് പ്രസിഡന്റ് പി.ബി. ശിവന് അധ്യക്ഷനായി.