ഉപജില്ലാ കായികമേളയിൽ ചരിത്രനേട്ടം സ്വന്തമാക്കി മോഡൽ റസിഡൻഷൽ സ്കൂൾ
1598251
Thursday, October 9, 2025 5:59 AM IST
കുളത്തൂപ്പുഴ: അഞ്ചൽ ഈസ്റ്റ് സ്കൂൾ വേദിയായ ഉപജില്ലാ കായികമേളയിൽ കുളത്തൂപ്പുഴ ഗവൺമെന്റ് ് മോഡൽ റസിഡൻഷൽ സ്കൂൾ ചരിത്രനേട്ടം സ്വന്തമാക്കി. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 4x100 റിലേ, ലോങ്ങ് ജമ്പ്, ഹൈജമ്പ്, ഹാമർ ത്രോ, 400 മീറ്റർ ഹഡിൽസ്, ജാവലിൻ ത്രോ തുടങ്ങിയ ഇനങ്ങളിൽ ആണ് സ്കൂളിലെ വിദ്യാർഥികൾ നേട്ടം കൊയ്തത്.
സീനിയർ വിഭാഗത്തിലെ ഹൈജമ്പ്, ലോങ്ങ് ജമ്പ്, ട്രിപ്പിൾ ജമ്പ് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി എസ്. ആദർശ് കായികമേളയിൽ വ്യക്തിഗത ചാമ്പ്യനായി. ട്രാക്കിലെ ഗ്ലാമർ ഇനങ്ങളായ ജൂനിയർ വിഭാഗം 100 മീറ്റർ, 200 മീറ്റർ ഓട്ടമത്സരങ്ങളിൽ കൃഷണനുണ്ണി ഒന്നാമനായി.