കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
1598462
Friday, October 10, 2025 5:09 AM IST
പുനലൂർ: നഗരസഭയിലെ ഭരണസമിതിയുടെ പിടിപ്പുകേടുകാരണം കേരളമൊട്ടാകെ നാണക്കേടായി തീർന്നിരിക്കുകയാണെന്നും നിയോഗിച്ച രാഷ്ട്രീയ നേതൃത്വത്തിന് പോലും അവരെ തിരുത്താൻ ആകാത്തത് അത്ഭുതകരമാണെന്നും കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ. കോൺഗ്രസ് പുനലൂരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ് അധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സഞ്ജു ബുഖാരി, എസ്.ഇ.സഞ്ജയ്ഖാൻ, നേതാക്കളായ സാബു അലക്സ്, എസ്.നാസർ, കെ. എൻ. ബിപിൻ കുമാർ, ഷെമി എസ് അസീസ്, ഓമനക്കുട്ടൻ ഉണ്ണിത്താൻ, ശിവരാജൻ അടൂർ എന്. ജയപ്രസാദ് , ഒമേഗ രാജൻ. എം.പി .റഷീദ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.