തിരുമുക്കിലെ അടിപ്പാത സമരം: പങ്കാളിയായി കുടുംബശ്രീ കൂട്ടായ്മ
1598452
Friday, October 10, 2025 5:01 AM IST
ചാത്തന്നൂർ: തിരുമുക്ക് അടിപ്പാത സമരത്തിൽ വനിതാസംഘടനകൾക്കും യുവജന സംഘടനകൾക്കുമൊപ്പം കുടുംബശ്രീ കൂട്ടായ്മയും റിലേ സത്യഗ്രഹ സമരത്തിൽ പങ്കാളികളായി. ചാത്തന്നൂർ തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ നടത്തിവരുന്ന റിലേസത്യഗ്രഹ സമരത്തിന്റെ 22-ാം ദിവസം കുടുംബശ്രീ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് റിലേ സത്യഗ്രഹം നടന്നത്.
കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബി.ലൈല സത്യഗ്രഹം അനുഷ്ടിച്ചു. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ റിലേ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഇന്ദിര അധ്യക്ഷത വഹിച്ചു. പരവൂർ പ്രൊട്ടക്ഷൻ ഫോറം കൺവീനർ അഡ്വ.വി.എച്ച്. സത്ജിത്, ജനാധിപത്യ മഹിളാ അസോസിയേഷൻ ചാത്തന്നൂർ ഏരിയാ സെക്രട്ടറി അജിതകുമാരി,
പഞ്ചായത്ത് അംഗം ഷീബ മധു, ഗായത്രി വിനാഥ്, കവിത, ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ, കൺവീനർ ജി.പി.രാജേഷ്, സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാർ, സമരസമിതി കൺവീനർ സന്തോഷ് പാറയിൽക്കാവ്, അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സത്യഗ്രഹ സമര ഭാഗമായി 23-ാം ദിവസമായ ഇന്ന് അഖിലേന്ത്യാ കിസാൻ സഭ ചാത്തന്നൂർ മേഖലാ പ്രസിഡന്റ് വിനോദ് സത്യഗ്രഹം അനുഷ്ടിക്കും. സിപിഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി അഡ്വ.ആർ.ദിലീപ് കുമാർ രാവിലെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ കിസാൻ സഭ ചാത്തന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റിലേ സത്യഗ്രഹം നടക്കുക.