പാഥേയം പദ്ധതിയിൽ പങ്കുചേർന്ന് ബിഎംജി എച്ച്എസ്
1598008
Wednesday, October 8, 2025 6:34 AM IST
കുളത്തൂപ്പുഴ: കലയപുരം ആശ്രയയുടെ വിശപ്പ് രഹിത ഭാരതം പദ്ധതിയിൽ കുളത്തൂപ്പുഴ യൂണിറ്റിന്റെ പാഥേയത്തിൽ ബിഎം ജി എച്ച്എസും പങ്കു ചേർന്നു. എസ്പിസി വിദ്യാർഥികൾ കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ സ്കൂൾ ഹെഡ്മാസ്റ്റർ കെ. ഷാജുമോൻ സ്റ്റേറ്റ് സെക്രട്ടറി എം.എസ്. ബിജുവിന് കൈമാറി.
സ്കൂൾ ലോക്കൽ മാനേജർ ഫാ. മാത്യു ചരിവുകാലായിൽ, പിടിഎ ഉപാധ്യക്ഷൻ സാനു ജോർജ്, പിടിഎ അംഗം നിസാം, ഫാ. വിൽസൻ ചരുവിള, പാഥേയം പ്രവർത്തകരായ സോളമൻ ജയിംസ്, സഹദേവൻ , അധ്യാപകരായ സുനിൽ കെ. തോമസ്, ജെ.ജോസ് മോൻ,റോജി വർഗീസ്, ജി. ലീനാമോൾ എന്നിവർ പ്രസംഗിച്ചു.