സായാഹ്ന ധർണ നടത്തി
1598457
Friday, October 10, 2025 5:01 AM IST
കുണ്ടറ : കേരളത്തിൽ ആരോഗ്യരംഗത്ത് സർക്കാർ തികഞ്ഞ പരാജയമാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുളത്തൂർ രവി. കുണ്ടറയിൽ കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന ആരോഗ്യരംഗത്തെ തകർച്ചയ്ക്കെതിരെയുള്ള സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വെങ്കിട്ട രമണൻ പോറ്റിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അരുൺ അലക്സ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി .വിശ്വജിത്, ജെ .സിൽവസ്റ്റർ, അനിൽ പനിക്കവിള, വി.പി. സാബു, ലിജു വിജയൻ, രാജേഷ് മുകുന്ദാശ്രമം, ജിഷ്ണു ഗോകുലം, ശിവൻകുട്ടി പിള്ള, സാൻഡോ കാഞ്ഞിരകോട്, അനസ് കരിക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.