സൈനികനെ മർദിച്ച് ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
1598260
Thursday, October 9, 2025 6:09 AM IST
കൊട്ടിയം: മുൻ വിരോധത്തിൽ സൈനികനെ മർദിച്ച് പരിക്കേൽപ്പിച്ച് ഒളിവിൽ പോയ പ്രതി കൊട്ടിയം പോലീസിന്റെ പിടിയിലായി. നിരവധി കേസുകളിൽ പ്രതിയായ ബീഡി കിച്ചു എന്ന് അറിയപ്പെടുന്ന ഉമയനല്ലൂർ പേരയം വിനീത് ഭവനിൽ വിനീത്(28) ആണ് കൊട്ടിയം പോലീസി െ ന്റ പിടിയിലായത്.
തഴുത്തല പേരയം പ്രീതാ ഭവനിൽ രാഹുൽ (22) എന്ന സൈനികനെയാണ് ഇയാൾ മർദിച്ച് ഗുരുതരമായിപരിക്കേൽപ്പിച്ചത്. കൊട്ടിയം പോലീസ് സ്റ്റേഷനിൽ 2021 മുതൽ രജിസ്റ്റർ ചെയ്ത അഞ്ചോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.
കൊട്ടിയം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്ഐ നിഥിൻ നളൻ, സിപിഒ മാരായ പ്രവീൺചന്ദ്,നൗഷാദ്, ശംഭു, എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.