സ്കൂൾ ശാസ്ത്രമേളയ്ക്ക് അഞ്ചലിൽ തുടക്കമായി
1598255
Thursday, October 9, 2025 5:59 AM IST
അഞ്ചൽ : അഞ്ചൽ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് തുടക്കമായി. ഏരൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് മേള. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത് മേള ഉദ്ഘാടനം ചെയ്തു.
ഉപജില്ലയുടെ കീഴിലുള്ള നൂറോളം സ്കൂളുകളിൽ നിന്നുമായി മൂവായിരത്തോളം കുട്ടികളാണ് മേളയിൽ പങ്കെടുക്കുന്നത്. ഇന്നു വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ മുരളി അധ്യക്ഷത വഹിക്കും. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ജില്ലാ പഞ്ചായത്ത് അംഗം സി. അംബികാകുമാരി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷൈൻ ബാബു അടക്കമുള്ളവർ പ്രസംഗിക്കും.