ലഹരിക്കടത്ത് കേസിലെ പ്രതിയെ കരുതൽ തടങ്കലിലാക്കി
1598466
Friday, October 10, 2025 5:09 AM IST
കൊല്ലം: ലഹരി കടത്തിൽ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി. തഴുത്തല ഉമയനല്ലൂർ പറക്കുളം എംഇഎസ് സ്കൂളിനുസമീപം റെജിനിവാസിൽ ഷിജു അസീർ ( 35) ആണ് അറസ്റ്റിലായത്.
സാധാരണ രീതിയിൽ ഒരു വർഷമാണ് തടങ്കൽ കാലയളവ്. 2025 മാർച്ച് 11ന് ഇരവിപുരം പോലിസ് സ്റ്റേഷൻ പരിധിയിൽ അഞ്ചുലക്ഷംരൂപ വിലവരുന്ന 90 ഗ്രാം എംഡിഎംഎയുമായി ഇയാളെ ഇരവിപുരം സബ് ഇൻസ്പെക്ടർ ജയേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹിയിൽ നിന്നും വാങ്ങി വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച് കൊല്ലത്ത് വിൽപനയ്ക്കായി കൊണ്ടുപോകുന്പോഴാണ് മാടൻനട ജംഗ്ഷനുസമീപത്തുനിന്നും ഇയാൾ പോലിസ് പിടിയിലായത് .