കൊ​ട്ടാ​ര​ക്ക​ര: ലോ​റി​യി​ലും കാ​റി​ലും ത​ട്ടി നി​യ​ന്ത്ര​ണംവി​ട്ട പോ​ലീ​സ് വാ​ഹ​നം എ​തി​രെ വ​ന്ന കാ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. അ​പ​ക​ട​ത്തി​ൽ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്ക് പ​രി​ക്ക്. കാ​റി​ലു​ണ്ടാ​യി​രു​ന്ന കോ​ട്ട​യം ക​ല്ല​റ സ്വ​ദേ​ശി​ക​ളായ മ​നോ​ജ്(55), ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി(44), മ​ക​ൻ കാ​ർ​ത്തി​ക്(21), മ​ക​ൾ കീ​ർ​ത്തി​ക(15) എ​ന്നി​വ​ർ​ക്കും പോ​ലീ​സ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​സ്‌​ഐ മ​നോ​ജ്, ഡ്രൈ​വ​ർ ഗോ​വി​ന്ദ് എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​ക്കേറ്റത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ കൊ​ട്ടാ​ര​ക്ക​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ താ​ലൂ​ക്ക് ആശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സു​കാ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. വാ​ള​കം പൊ​ലി​ക്കോ​ട് ആ​നാ​ട് ഭാ​ഗ​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നാ​യി​രു​ന്നു അ​പ​ക​ടം. എ​തി​രെ വ​ന്ന ലോ​റി​യി​ലും ലോ​റി​ക്കു പി​ന്നി​ൽ കെ​പി​സി​സി ജ​നറൽ സെ​ക്ര​ട്ട​റി എം. ​ലി​ജു​വും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ർ​ക്കി​യും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലും ത​ട്ടി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് വാ​ഹ​നം അ​ടു​ത്ത കാ​റി​ലേ​ക്കു ഇ​ടി​ച്ചു ക​യ​റി​യ​ത്.

ഇ​രുവാ​ഹ​ന​ങ്ങ​ള​ടെ​യും മു​ൻ ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ആ​യൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു പോ​ലീ​സ് വാ​ഹ​നം. എം.​ലി​ജു​വി​നും അ​ബി​ൻ​വ​ർ​ക്കി​ക്കും പ​രി​ക്കി​ല്ല.