റോഡ് സുരക്ഷ: വിദ്യാർഥികൾ കളക്ടർക്കു നിവേദനം നൽകി
1598256
Thursday, October 9, 2025 5:59 AM IST
കുളത്തൂപ്പുഴ: ചന്ദനക്കാവ് പ്രദേശത്തുള്ള ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂൾ, ബി എംജി ഹൈസ്കൂൾ, എ പി എൻ എം സി എം എസ് സ്കൂൾ, ബദനി എൽ പി സ്കൂൾ, സ്റ്റെല്ലാമേരി സ്കൂളുകൾ തുടങ്ങിയ സ്കൂളുകൾക്കുമുന്നിലൂടെ കടന്നു പോകുന്ന മലയോര ഹൈവേയിൽ റോഡ് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ കുട്ടികളുടെ പ്രധാനമന്ത്രി ബഹിയ ഫാത്തിമയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലാ കളക്ടർ ദേവിദാസിനു നിവേദനം നൽകി.
ചന്ദനക്കാവ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ലോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ പലപ്പോഴും അപകടങ്ങൾ നടക്കുന്നത് തുടർക്കഥയായിരിക്കുകയാണ്. നിവേദനം സ്വീകരിച്ച കളക്ടർ ഉടൻ തന്നെ എൻഫോഴ്സ്മെന്റ് വിഭാഗത്തിനും ആർടിഒക്കും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ഉടൻ നിർദേശം നൽകി. ശിശുക്ഷേമ സമിതി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഡി. ഷൈൻ ദേവിനും നിവേദനം കൈമാറി.