ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തി
1598007
Wednesday, October 8, 2025 6:34 AM IST
പുനലൂർ: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളും പീഠവും കടത്തിയതിന് പിന്നിൽ ദേവസ്വം ബോർഡ് മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റുമാണെന്ന് വ്യക്തമായ സ്ഥിതിക്ക് അവരെ പുറത്താക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ.ശബരിമല സ്വർണക്കൊള്ള അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പുനലൂരിലെ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദു കൃഷ്ണ.
പുനലൂർ ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എം.എം. നസീർ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി അഡ്വ. സൈമൺ അലക്സ്,ഡിസിസി ഭാരവാഹികളായ നെൽസൺ സെബാസ്റ്റ്യൻ, കെ. ശശിധരൻ, ഏരൂർ സുഭാഷ്, സഞ്ജു ബുഖാരി, അഞ്ചൽ ബ്ലോക്ക് പ്രസിഡന്റ് തോയിത്തല മോഹനൻ എന്നിവർ പ്രസംഗിച്ചു.
മാർച്ചിന് മണ്ഡലം പ്രസിഡന്റുമാരായ കെ.എൻ. വിപിൻകുമാർ, എസ്. നാസർ, ഷെമി എസ്. അസീസ്, ചിറ്റാലങ്കോട് മോഹനൻ, മനോജ് ആര്യങ്കാവ്, ബലോക്ക് ,സാബു അലക്സ്, ടി.എസ്.ഷൈൻ, ഷിബു പിആർ അലക്സ്, കെ.കെ. ജയകുമാർ, രാജീവ് ഭരണിക്കാവ്, ഡി .പ്രിൻസ്, അഡ്വ. കെ. അലക്സ്, ടി.ജെ. സലിം, എൻ .അജീഷ്, ചെല്ലപ്പൻ ചാലിയക്കര, രവീന്ദ്രൻ പിള്ള,ബിജു കാർത്തികേയൻ തുടങ്ങിയവർ നേതൃത്വം നൽകി