കാഷ്യു കോൺക്ലേവ് സിപിഎമ്മിന്റെ രാഷ്ട്രീയ തട്ടിപ്പ്: പി. രാജേന്ദ്രപ്രസാദ്
1598262
Thursday, October 9, 2025 6:09 AM IST
കൊല്ലം: കാഷ്യു കോൺക്ലേവ് സിപിഎമ്മി െ ന്റ രാഷ്ട്രീയ തട്ടിപ്പി െ ന്റ ഒടുവിലത്തെ ഉദാഹരണമാണെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആരോപിച്ചു. അധികാരത്തിലേറി ഒമ്പതര കൊല്ലമായിട്ടും കൊല്ലത്തെ അടഞ്ഞുകിടക്കുന്ന സ്വകാര്യ ഫാക്ടറികളിൽ ഒന്നുപോലും തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയാത്തവർ കാഷ്യു ബോർഡ് വഴി ഗുണനിലവാരമില്ലാത്ത തോട്ടണ്ടി ഇടപാടുകളിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയിട്ടുള്ളത്.
കശുവണ്ടി വികസന കോർപ്പറേഷനും കാപ്പക്സിനും വേണ്ടി ചരിത്രത്തിൽ ആദ്യമായാണ് ഒറ്റയടിക്ക് 15,000 മെട്രിക് ടൺ തോട്ടണ്ടി വാങ്ങിക്കൂട്ടിയത്. ഘാനയിൽ നിന്നും ഐവറി കോസ്റ്റിൽ നിന്നും ഇറക്കുമതി ചെയ്ത തോട്ടണ്ടി ഗുണനിലവാരം ഇല്ലാത്തതും പഴകിയതും കേടുപിടിച്ചതും ആണെന്നിരിക്കെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിട്ടും പരാതിയിൻമേൽ അന്വേഷണ ഉദ്യോഗസ്ഥർ അടയിരിക്കുകയാണെന്ന് പി. രാജേന്ദ്രപ്രസാദ് കുറ്റപ്പെടുത്തി.
കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള തോട്ടണ്ടി എടുത്ത് പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും നൽകുമെന്ന മോഹന സുന്ദര വാഗ്ദാനം നൽകിയാണ് കഴിഞ്ഞ സർക്കാരി െ ന്റ കാലത്ത് മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ കാഷ്യു ബോർഡ് രൂപീകരിച്ചതെന്നും ആ ബോർഡ് ഏറ്റവും വലിയ വെള്ളാനയാണെന്നും ബോർഡ് പിരിച്ചുവിടണമെന്നും പി. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. കാഷ്യു കോൺക്ലേവ് എന്ന രാഷ്ട്രീയ തട്ടിപ്പിൽ കോൺഗ്രസും യുഡിഎഫും സഹകരിക്കില്ലെന്നും പി. രാജേന്ദ്രപ്രസാദ് അറിയിച്ചു.