ജൂബിലി പ്രത്യാശ സായാഹ്ന കൺവൻഷൻ പുനലൂരിൽ
1598249
Thursday, October 9, 2025 5:59 AM IST
പുനലൂർ: കൊല്ലം ആയൂർ ഫൊറോനയിൽ നടന്നുവരുന്ന ഈശോയുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷ ആഘോഷങ്ങളുടെ ഭാഗമായി പുനലൂർ തിരുഹൃദയ പള്ളിയിൽ ജൂബിലി പ്രത്യാശ സായാഹ്ന കൺവൻഷൻ 11നു വൈകുന്നേരം 4.30 നു ആരംഭിക്കുന്നു.
ജപമാല, വി. കുർബാന,വചന പ്രഘോഷണം, ആരാധന, വിശ്വാസ പ്രമാണത്തിന്റെ ആലാപനം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. കൊല്ലം -ആയൂർ ഫൊറോന വികാരി ഫാ. സൈജു അയ്യങ്കരിയുടെ നേതൃത്വത്തിലുള്ള ചങ്ങനാശേരി അതിരൂപത ടീമാണ് നയിക്കുന്നത്.
വികാരി ഫാ. ജോസിൻ കൊച്ചുപറമ്പിൽ, കൈക്കാരന്മാരായ സാബു കിഴക്കേപ്പുറം, സെബാസ്റ്റ്യൻ കിഴക്കെത്തുണ്ടം എന്നിവർ പരിപാടികൾക്കു നേതൃത്വം വഹിക്കും.