16 കുപ്പി വിദേശ മദ്യവുമായി ഒരാൾ പിടിയില്‍
1598004
Wednesday, October 8, 2025 6:34 AM IST
അഞ്ചല്‍ : അനധികൃതമായി വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 16 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാളെ പുനലൂര്‍ എക്സൈസ് സംഘം പിടികൂടി. അഞ്ചൽ, ഏറം സ്വദേശി ബിജുവാണ് പിടിയിലായത്.
അനധികൃത മദ്യ വില്പന നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് ബിജു നടത്തുന്ന അഞ്ചൽ ഏറം ജംഗ്ഷനിലെ കടയിൽ നടത്തിയ പരിശോധനയിലാണ് 16 കുപ്പികളിൽ സൂക്ഷിച്ചിരുന്ന മദ്യം പിടികൂടിയത്. ബിജുവിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്നു മുമ്പു ഇവിടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നു ഇയാള്‍ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
പിടികൂടിയ ബിജുവിനെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അഞ്ചല്‍ എക്സൈസ് സംഘത്തിന് കൈമാറി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു