ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഓഫിസ് ഉപരോധിച്ചു
1598254
Thursday, October 9, 2025 5:59 AM IST
കൊട്ടാരക്കര: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ സ്വർണക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ദേവസ്വം പ്രസിഡന്റും ദേവസ്വം മന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും യുവമോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസ് ഉപരോധിച്ചു.
യുവമോർച്ച കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി മഹേഷ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു. യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് അഖിൽ ശാസ്താംകോട്ട ഉദ്ഘാടനം ചെയ്തു.