തെരുവുനായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു
1597995
Wednesday, October 8, 2025 6:24 AM IST
കൊട്ടാരക്കര: അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരുന്ന വീട്ടമ്മയെ തെരുവുനായ ആക്രമിച്ചു. നീലേശ്വരം കൊച്ചുവിളാകത്ത് പുത്തൻ വീട്ടിൽ എൽസി ജോൺസണി (60)നെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ വീടിനുള്ളിൽ കയറി തെരുവുനായ ആക്രമിച്ചത്.
വലത് കാലിന്റെ മുട്ടിലും ഇരു കൈകളിലും പരിക്കേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം എൽസിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.