ഭരണ ഘടനയെ അറിയാം സെമിനാര്‍ നടത്തി
1598265
Thursday, October 9, 2025 6:11 AM IST
ചവറ : കൊറ്റന്‍കുളങ്ങര വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് ഗാന്ധിജയന്തി തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവിതോത്സവം നടത്തി. പ്രിന്‍സിപ്പൽ എസ്. മായദേവി ഉദ്ഘാടനം ചെയ്തു.
ഉണ്ണിക്കൃഷ്ണന് അധ്യക്ഷനായി. ഹയര്‍ സെക്കന്‍ഡറി അധ്യാപകന് ഡോ. അരവിന്ദന് നാലു കണ്ടത്തില്‍ സെമിനാറില്‍ ക്ലാസെടുത്തു. എച്ച്എസ്, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രഥമാധ്യാപികരായ പി. സുലത, റജിമോള്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ രാഖി, വിദ്യാര്‍ഥി പ്രതിനിധികളായ അന്ന, അനന്ദു എന്നിവര്‍ പ്രസംഗിച്ചു .
പരിപാടിയുടെ ഭാഗമായി ഭരണഘടനയെ അറിയാം എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ കുട്ടികള്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഭരണഘടനയുടെ ആശയങ്ങള്‍ അവതരിപ്പിച്ചു. ഭരണ ഘടനയുടെ ആമുഖം തിരുവാതിരയായി അവതരിപ്പിക്കുകയും ഉണ്ടായി.