സ്കൂട്ടറിൽ മദ്യവില്പന: യുവാവ് അറസ്റ്റിൽ
1598465
Friday, October 10, 2025 5:09 AM IST
ചവറ : ചെറുശേരിഭാഗം, ശങ്കരമംഗലം ഭാഗങ്ങളിൽ സ്കൂട്ടറിൽ മദ്യം വില്പന നടത്തി വന്നയാൾ എക്സൈസിന്റെ പിടിയിലായി.
ചവറ ചെറുശേരി ഭാഗം പേരപ്പാടിൽ വീട്ടിൽ ബേബി കുമാർ ( 38 ) ആണ് പിടിയിലായത്.ഇയാൾ മദ്യ വില്പനയ്ക്ക് ഉപയോഗിച്ചുവന്ന സ്കൂട്ടറിൽ സൂക്ഷിച്ചിരുന്നത് കൂടാതെ വീട്ടിൽ സൂക്ഷിച്ചിരുന്ന 22 മദ്യ കുപ്പിയും കണ്ടെടുത്തു.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ വി. എബിമോന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ വാഹനസഹിതം പിടിയിലായ ബേബികുമാറിനെ കോടതി റിമാൻഡ് ചെയ്തു.
പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ ഗോഡ്വിൻ, വനിത സിവിലിസ് ഓഫീസർ മോളി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു.