പരവൂർ ഫയർ സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമിക്കും
1598261
Thursday, October 9, 2025 6:09 AM IST
പരവൂർ : പരവൂർ ഫയർ സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമിക്കാൻ 5.07 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജി.എസ്.ജയലാൽ എംഎൽഎ അറിയിച്ചു.
ഫയർ സ്റ്റേഷന് സ്വന്തമായി സ്ഥലം വാങ്ങിയിട്ടുണ്ട്. ഇവിടെ ഒരു കെട്ടിടം നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ആദ്യം തയാറാക്കിയ പ്ലാൻ പരിമിതികൾ നിറഞ്ഞതായിരുന്നു. പിന്നീട് കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി പ്ലാൻ പുതുക്കി അതിനനുസരിച്ച് വർധിച്ച എസ്റ്റിമേറ്റ് തുക പ്രകാരം ഫയൽ സർക്കാരിൽ സമർപ്പിക്കുകയും ഉണ്ടായി. പുതിയ എസ്റ്റിമേറ്റ് പ്രകാരമുള്ള 5.07 കോടിരൂപയുടെ ഭരണാനുമതിയാണ് ഇപ്പോൾ കിട്ടിയിട്ടുള്ളത്.
ഇതോടെ പരവൂർ ഫയർ സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമിക്കുക എന്ന ഏറെ നാളായുള്ള നാടി െ ന്റ ആവശ്യം യാഥാർഥ്യമാവുകയാണ്. തുടർ നടപടികൾ അടിയന്തിരമായി സ്വീകരിച്ച് ഫയർ സ്റ്റേഷൻ കെട്ടിട നിർമാണം ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.