ക്ഷേത്രത്തിലെ മോഷണം: പ്രതി അറസ്റ്റിൽ
1598252
Thursday, October 9, 2025 5:59 AM IST
കൊല്ലം: ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ജോളി ജംഗ്ഷനിലുള്ള തുണ്ടിൽ ശിവഭുവനേശ്വരി ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാളത്തുംഗൽ ശരവണ നഗർ 108-ൽ പുത്തൻ വയൽ വീട്ടിൽ കണ്ണൻ എന്നു വിളക്കുന്ന മഹേഷ് ( 27) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം പുലർച്ചെ 1.30 നായിരുന്നു സംഭവം. ക്ഷേത്ര കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന ശ്രീകോവിലിന്റെ മുൻവശത്തായുള്ള സ്റ്റീൽ നിർമിതമായ കാണിക്ക വഞ്ചി മോഷ്ടിച്ചുകൊണ്ടു പോകുകയായിരുന്നു. വഞ്ചിയിലുണ്ടായിരുന്ന ഉദ്ദേശം 10000 രൂപ മോഷണം പോയതായി ക്ഷേത്ര ഭാരവാഹികൾ കണ്ടെത്തി.
തുടർന്ന് അവർ ഇരവിപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ഇരവിപുരം പോലീസ് അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്് ചെയ്തു.