ശാസ്താംകോട്ടയുടെ ചരിത്ര ഏടുകളില്‍ ബ്രൂക്കിനും സ്ഥാനം: മാര്‍ ക്ലീമിസ് ബാവ
1598461
Friday, October 10, 2025 5:09 AM IST
ശാസ്താംകോട്ട : ശാസ്താംകോട്ടയുടെ ചരിത്ര ഏടുകളില്‍ ബ്രൂക്കിനും സ്ഥാനം രേഖപ്പെടുത്തിരിക്കുന്നുവെന്നു മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. രാജഗിരി ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ വാര്‍ഷികവും ബ്രൂക്കിന്റെ സ്ഥാപക ഡയറക്ടര്‍ റവ.ഡോ. ജി.ഏബ്രഹാം തലോത്തിലിന്റെ നാമഹേതുക തിരുനാള്‍ ആഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കതോലിക്കബാവ.
പത്തനംതിട്ട ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് അധ്യക്ഷത വഹിച്ചു. മാര്‍ത്താണ്ഡം ബിഷപ് ഡോ. വിന്‍സെന്റ് മാര്‍ പൗലോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മാവേലിക്കര വികാരി ജനറാൾ മോൺ. ജോബ് കല്ലുവിളയില്‍, ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആര്.ഗീത, പിടിഎ പ്രസിഡന്റ് ആര്.ഗിരികുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു. സമൂഹത്തിൽ നാനാതുറകളിലുള്ളവരുടെ സ്നേ ഹവും സഹകരണവുമാണ് ബ്രൂക്കിന്റെ ഈ വളർച്ചയ്ക്ക് കാരണമെന്ന് മറുപടി പ്രസംഗത്തിൽ ഫാ.ഏബ്രഹാം തലോത്തില്‍ പറഞ്ഞു.
കായംകുളം ചേതന സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സിഇഒ ഫാ. തോമസ് ചെറുപുഷ്പം സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ ബോണിഫെസിയ വിന്‍സെന്റ്, അഡ്മിനിസ്ട്രേറ്റര്‍ കൊച്ചുമോള് കെ. സാമുവല്‍, സെക്രട്ടറി ജോജി ടി. കോശി തുടങ്ങിയവർ നേതൃത്വം നല്കി.