ഇത്തിക്കരയിലെ സഞ്ചാര സ്വാതന്ത്ര്യസമരം ഏഴാം ദിവസത്തിലേക്ക്
1598248
Thursday, October 9, 2025 5:59 AM IST
കൊട്ടിയം: ഇത്തിക്കരയിൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ടുള്ള ദേശീയ പാത നിർമാണത്തിൽ പ്രതിഷേധിച്ചും ഇത്തിക്കരയിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യമുന്നയിച്ചും നടക്കുന്ന ജനകീയ റിലേ സത്യഗ്രഹ സമരം ജനപിന്തുണയോടെ ഏഴാം ദിവസത്തിലേക്ക് കടന്നു. ആദിച്ചനല്ലൂർ പഞ്ചായത്ത് അംഗവും സമര സമിതി കൺവീനറും ആയ ജി. രാജുവി െന്റ അധ്യക്ഷതയിൽ മുൻ ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു ഉദ്ഘാടനം ചെയ്തു. മംഗലശേരി രവീന്ദ്രൻ പിള്ള സത്യഗ്രഹം അനുഷ്ഠിച്ചു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമല വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്തംഗം മൈലക്കാട് സുനിൽ, കെപിസിസി വിഭാഗ് വിചാർ വൈസ് ചെയർമാൻ രാമചന്ദ്രൻ പിള്ള, മൈലക്കാട് തിരു.ആറാട്ട് മാടൻനട ദേവസ്വം പ്രസിഡന്റ് സന്തോഷ്,
ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഗോപാലകൃഷ്ണപിള്ള, ഐഎൻടിയുസി ആദിച്ചനല്ലൂർ മണ്ഡലം സെക്രട്ടറി സുഗതൻ, ബിജെപി ആദിച്ചനല്ലൂർ മണ്ഡലം പ്രസിഡന്റ് സന്തോഷ്, മുൻ ആദിച്ചനല്ലൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ശശിധരൻ പിള്ള, മുൻ ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലാൽ ചിറയത്തു നാരങ്ങ നീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ്, ഫൈസൽ, സിജു മനോഹരൻ, ദീപക്,ശ്യാം, രാധാകൃഷ്ണൻ, അനസ്, മൂഴിയിൽ അശോക് കുമാർ, സുനിൽ കുമാർ, അമ്മിണി, വിജയ, അംബിക, താര, വനജ, ബീന, സരള എന്നിവർ സമരത്തിന് നേതൃത്വം നൽകി.