ബലാത്സംഗശ്രമം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
1597996
Wednesday, October 8, 2025 6:24 AM IST
കൊല്ലം: അറുപത്കാരിക്ക് നേരെ ബലാത്സംഗശ്രമം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞ് വന്ന പ്രതി അറസ്റ്റിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പന്മന മേക്കാട് രഞ്ജിത്ത് ഭവനിൽ ഉമേഷ്(36) ആണ് ചവറ പോലീസിന്റെ പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ(തടയൽ) നിയമ പ്രകാരം നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ചവറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാൾ ഒളിവിൽ പോയതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാൾക്കായുള്ള തെരച്ചിൽ നടത്തി വരുന്നതിനിടയിൽ കരുനാഗപ്പള്ളി എസിപി യുടെ ചുമതല വഹിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് എസിപി ബിനു ശ്രീധറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം നടത്തിയ നീക്കത്തിലൂടെ കണ്ണൂർ പുതിയങ്ങാടിയിൽ നിന്നും ഇയാൾ പിടിയിലാവുകയായിരുന്നു.
ചവറ പോലീസ് സബ് ഇൻസ്പെക്ടർ ഷാജിമോന്റെ നേതൃത്വത്തിൽ എസിപിഒ മാരായ രാജീവ് കുമാർ രഞ്ജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഒളിവിൽ കഴിഞ്ഞ് വന്ന ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.