ഇത്തിക്കരയിലെ സഞ്ചാര സ്വാതന്ത്ര്യ സത്യഗ്രഹ പന്തലിൽ എംഎൽഎ എത്തി
1598856
Saturday, October 11, 2025 5:53 AM IST
കൊട്ടിയം:ഇത്തിക്കര ജനകീയ പ്രതിഷേധ സമിതിയുടെ നേതൃത്വത്തിൽ നടുക്കുന്ന സഞ്ചാര സ്വാതന്ത്ര്യറിലേ സത്യഗ്ര പന്തലിൽ ജി.എസ്. ജയലാൽ എംഎൽഎ സന്ദർശിക്കുകയും പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു. റിലേ സത്യഗ്രഹ സമരത്തിന്റെ ഒൻപതാം ദിവസം ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സുഗതൻ പറമ്പിൽ സത്യഗ്രഹം അനുഷ്ടിച്ചു.
ആദിച്ചനല്ലൂർ പഞ്ചായത്ത് അംഗവും സമര സമിതി കൺവീനറുമായ ജി.രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി സെക്രട്ടറി ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി റീജണൽ പ്രസിഡന്റ് ഹാഷിം, ആർഎസ്പി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ഷാലു വി. ദാസ്,
മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൈലക്കാട് സുനിൽ, ആദിച്ചനല്ലൂർ റസിഡന്റ് അസോസിയേഷൻ സെക്രട്ടറി വിദ്യാസാഗർ, യുഡിഎഫ് മണ്ഡലം ചെയർമാൻ സജി സാമൂവൽ എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രസംഗിച്ചു.