അഡ്വ.സാം കെ.ഡാനിയേലും എം.എസ്. താരയും സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറിമാർ
1598861
Saturday, October 11, 2025 6:02 AM IST
കൊല്ലം: സിപിഐ ജില്ല കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറിമാരായി അഡ്വ.സാം.കെ.ഡാനിയേലിനെയും അഡ്വ. എം.എസ്.താരയെയും തെരഞ്ഞെടുത്തു. എം.എൻ.സ്മാരകത്തിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് തെരഞ്ഞെടുത്തത്. 19 അംഗം ജില്ലാ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു.
പി.എസ്. സുപാൽ എംഎൽഎ, അഡ്വ. സാം കെ.ഡാനിയേൽ, എം.എസ്.താര, ജി.ലാലു, എം.സലീം, എ.മന്മഥൻ നായർ, ആർ.എസ് .അനിൽ, ജി .ബാബു, ജി.ആർ. രാജീവൻ, ഐ. ഷിഹാബ്, എസ്.ബുഹാരി, കെ.സി. ജോസ്, ജി.എസ്. ജയലാൽ എംഎൽഎ,
സി.അജയ പ്രസാദ്, ഹണി ബെഞ്ചമിൻ, ജെ.ജഗദമ്മ ടീച്ചർ, കെ.ആർ. മോഹനൻ പിള്ള, എ.എസ്. ഷാജി,എസ്.അഷറഫ് എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. ജില്ലാ കൗൺസിൽ യോഗത്തിൽ ആർ.എസ്. അനിൽ അധ്യക്ഷത വഹിച്ചു.