കേരളത്തിൽ സ്വർണത്തകിടുകൾ ചെമ്പാകുന്ന കാഴ്ച: ഡോ.ജിന്റോ ജോൺ
1598857
Saturday, October 11, 2025 5:53 AM IST
ചവറ : പിണറായി സർക്കാരിന്റെ കാലത്തു സ്വർണത്തകിടുകൾ ചെമ്പ് തകിടുകളാകുന്ന അത്ഭുത കാഴ്ചയാണ് ശബരിമലയിലൂടെ കേരള ജനത കാണുന്നതെന്ന് കെപിസിസി വക്താവ് ഡോ. ജിന്റോ ജോൺ. ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കൊറ്റംകുളങ്ങര ജംഗ്ഷനിൽ സംഘടിപ്പിച്ച വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേച്ചേഴുത്തു ഗിരീഷ് കുമാർ ചടങ്ങിൽ അധ്യക്ഷനായി. കോലത്ത് വേണുഗോപാൽ, സന്തോഷ് തുപ്പാശേരി, അഡ്വ. സേതുനാഥൻ പിള്ള, ചക്കിനാൽ സനൽകുമാർ, യൂസഫ് കുഞ്ഞ്, ആർ. അരുൺ രാജ്, ചവറ ഗോപകുമാർ, ജെ.ആർ .സുരേഷ് കുമാർ, ബാബു ജി. പട്ടത്താനം, പി.ആർ.ജയപ്രകാശ്, കിഷോർ അമ്പിലാക്കര, സെബാസ്റ്റ്യൻ അംബ്രോസ് തുടങ്ങിയവർ പ്രസംഗിച്ചു.