വോട്ട് കൊള്ള: മഹിളാ കോൺഗ്രസ് പ്രതിഷേധിച്ചു
1598859
Saturday, October 11, 2025 6:02 AM IST
കൊല്ലം: യഥാർഥവോട്ടർമാർക്ക് തങ്ങളുടെ അവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നതെന്നും ഇതാണ് വോട്ട് കൊള്ളയെന്നും കൃഷ്ണ വേണി ശർമ. വോട്ട് കൊള്ളക്കെതിരെ ദേശീയ തലത്തിൽ മഹിള കോൺഗ്രസ് നടത്തുന്ന വോട്ട് ച്ചോരി സിഗ്്നേച്ചർ കാമ്പയിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഒപ്പുശേഖരണ പരിപാടി വി.പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഡിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി ദേശീയ സെക്രട്ടറിയുമായ കൃഷ്ണ വേണി ശർമ. ജില്ലാ പ്രസിഡന്റ് അഡ്വ. ഫേബ സുദർശൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ അഡ്വ. സി. ആർ. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജലജ മുണ്ടക്കൽ, സുബി നുജും, കെ.രാഗിണി, പ്രിയങ്ക, ഹരിത എന്നിവർ പ്രസംഗിച്ചു.