പ്രതിഷേധസംഗമം നടത്തി
1598866
Saturday, October 11, 2025 6:02 AM IST
കുണ്ടറ : താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കു നേരെ ഉണ്ടായ വധശ്രമത്തിനെതിരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രതിഷേധ സംഗമം നടത്തി.
ആശുപത്രി സൂപ്രണ്ട് ഡോ. ബാബുലാൽ, കെജിഎംഒ എ കുണ്ടറ താലൂക്ക് കൺവീനർ ഡോ. ശബരി നാഥ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി വിഷ്ണു എന്നിവർ പ്രസംഗിച്ചു.
ആശുപത്രിയിൽ സിസിടിവി സംവിധാനം നടപ്പിലാക്കുക, ഓരോ ഷിഫ്റ്റിലും രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക, ആശുപത്രി പരിസരം സേഫ്സോണായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു.