ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് അനുസ്മരണം നാളെ
1598851
Saturday, October 11, 2025 5:53 AM IST
അഞ്ചല്‍ : ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് എംസിഎ അഞ്ചല്‍ വൈദിക ജില്ലയുടെ നേതൃത്വത്തിലുള്ള അനുസ്മരണയോഗം നാളെ ഉച്ചയ്ക്ക് 2.30 ന് അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ചടങ്ങില്‍ പത്തനംതിട്ട ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് അനുസ്മരണ പ്രഭാഷണം നടത്തും.
എംസിഎ സഭാതല സമിതി പ്രസിഡന്റ് എസ്.ആര്.ബൈജു മുഖ്യാതിഥിയായിരിക്കും. എംസിഎ അഞ്ചല്‍ വൈദിക ജില്ലാ പ്രസിഡന്റ് രാജന് ഏഴംകുളം അധ്യക്ഷത വഹിക്കും. എംസിഎ മേജര്‍ അതിഭദ്രാസന സമിതി പ്രസിഡന്റ് റെജിമോന് വർഗീസ്,
അഞ്ചല്‍ വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു, എംസിഎ സഭാതല മാനേജിംഗ് കമ്മിറ്റി അംഗം ഡോ.കെ.വി. തോമസ് കുട്ടി, വൈദിക ജില്ലാ ഉപദേഷ്ടാവ് ഫാ. ജോഷ്വാ കൊച്ചുവിളയില്‍, എംസിഎ വൈദിക ജില്ലാ സെക്രട്ടറി എന്‍.വി. വിന്‍സെന്റ് തുടങ്ങിയവർ പ്രസംഗിക്കും.