ജോണിന് തുണയായി ദീപിക വാർത്ത
1598862
Saturday, October 11, 2025 6:02 AM IST
കുണ്ടറ: ദീപിക വാർത്ത ഫലം കണ്ടു.ജോണിന്റെ മോഹങ്ങൾക്കു തിരിതെളിഞ്ഞു. ഇരുളടഞ്ഞ ലോകത്തു ജനിച്ചു വീണ ജോണിനെ കുറിച്ചു ദീപിക വാർത്ത ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട ചിത്ര സൗഹൃദ കൂട്ടായ്മ ജോണിന് ലാപ്ടോപ് വാങ്ങി നൽകി.
നെടുമ്പായിക്കുളം, മുക്കൂട്, ചിത്ര ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വദേശത്തും വിദേശത്തുമുള്ള യുവാക്കളുടെ കൂട്ടായ്മയാണ് ചിത്ര സൗഹൃദ കൂട്ടായ്മ.
ജോണിന്റെ ഷോർട്ട് ഫിലിമും മറ്റും എഡിറ്റ് ചെയ്യുന്നതിനായി മുന്തിയ ഇനം ലാപ്ടോപ്പാണ് നൽകിയത്. ഇതുകൂടാതെ സോഫ്റ്റ് വെയർവാങ്ങാനുള്ള തുകയും സമ്മാനിച്ചു.