കാഷ്യൂ കോർപറേഷന്റെ ഉത്പന്നങ്ങൾ 30 ശതമാനം വരെ ഡിസ്കൗണ്ടിൽ
1598858
Saturday, October 11, 2025 5:53 AM IST
കൊല്ലം: കാഷ്യൂ കോൺക്ലേവും ദീപാവലിയും പ്രമാണിച്ച് കാഷ്യൂ കോർപറേഷന്റെ കശുവണ്ടി പരിപ്പിനും മൂല്യവർധിത ഉത്പന്നങ്ങൾക്കും ആഭ്യന്തര വിപണിയിൽ ഓണം മുതൽ നൽകി വരുന്ന 30ശതമാനം വരെയുള്ള ഡിസ്കൗണ്ട് 31വരെ തുടരും.
സിഡിസി കാഷ്യൂസിന് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന വലിയ സ്വീകാര്യത പരിഗണിച്ചാണ് ഒക്ടോബർ 31വരെ 30 ശതമാനം ഡിസ്കൗണ്ട് നൽകാൻ കാഷ്യൂ കോർപറേഷൻ തീരുമാനിച്ചതെന്ന് ചെയർമാൻ എസ്.ജയമോഹനും മാനേജിംഗ് ഡയറക്ടർ സുനിൽ ജോണും പറഞ്ഞു.
കാഷ്യൂ കോർപറേഷന്റെ ഔട്ട് ലെറ്റുകൾ, ഫ്രാഞ്ചൈസികൾ, സഞ്ചരിക്കുന്ന വിപണന വാഹനം എന്നിവയിലൂടെ കശുവണ്ടിപ്പരിപ്പും മൂല്യവർധിത ഉത്പന്നങ്ങളും പൊതുജനങ്ങൾക്ക് ലഭ്യ മാകും.