കൊ​ല്ലം: ജി​ല്ല​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​രു​ക്കി​യ ബൂ​ത്തു​ക​ള്‍​വ​ഴി നാ​ളെ അ​ഞ്ചു വ​യ​സു​വ​രെ പ്രാ​യ​മു​ള്ള എ​ല്ലാ​കു​ട്ടി​ക​ള്‍​ക്കും പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്നു വി​ത​ര​ണം ചെ​യ്യും.

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സ​ര്‍​ക്കാ​ര്‍ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ നാ​ളെ രാ​വി​ലെ എ​ട്ടി​ന് എം.​മു​കേ​ഷ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. 1,38,755 കു​ട്ടി​ക​ള്‍​ക്കാ​ണ് മ​രു​ന്ന് ന​ല്‍​കു​ക. 1790 ബൂ​ത്തു​ക​ളും 37 ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ളും 19 മൊ​ബൈ​ല്‍ ബൂ​ത്തു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ​കു​ട്ടി​ക​ള്‍​ക്കും പോ​ളി​യോ വാ​ക്‌​സി​ന്‍ എ​ടു​ക്കാം. ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍, സ്‌​കൂ​ളു​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക​സ​ജ്ജീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തും.

തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും തു​ള്ളി​മ​രു​ന്ന് എ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.