വനം വന്യജീവി വാരാഘോഷം; പഠനയാത്ര നടത്തി
1598855
Saturday, October 11, 2025 5:53 AM IST
കുളത്തൂപ്പുഴ : വനം വന്യജീവി വാരാഘോഷ ഭാഗമായി വിദ്യാർഥികൾക്കായി വനം വകുപ്പ് പഠനയാത്ര സംഘടിപ്പിച്ചു. തെന്മല റെയ്ഞ്ച് കല്ലുവരമ്പ് സെക്ഷൻ വനപാലകരുടെ നേതൃത്വത്തിൽ വില്ലുമല ട്രൈബൽ എൽപി സ്കൂളിലെ വിദ്യാർഥികൾക്കായി കുളത്തൂപ്പുഴ വനം മ്യൂസിയവും വനപ്രദേശങ്ങളിലുമായാണ് പഠനയാത്ര സംഘടിപ്പിച്ചത്.
സെക്ഷൻ ഫോറസ്റ്റർ ആർ.ഡി. അരുൺകുമാറിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റർമാരായ അഹല്യാരാജ്, ആര്യ പ്രസാദ്, ശ്യാം എന്നിവരും അധ്യാപകരും ഒപ്പമുണ്ടായിരുന്നു. കളങ്കുന്ന് ഫോറസ്റ്റ് സെക്ഷൻ വനപാലകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനം വന്യജീവി വാരാഘോഷ സമാപന സമ്മേളനം ചന്ദനക്കാവ് ബിഎംജി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അഞ്ചൽ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ആർ. ദിവ്യ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പി.ആർ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ ഫാ.മാത്യു ചരിവുകാലായിൽ, പ്രഥമാധ്യാപകൻ കെ. ഷാജുമോൻ, ഫോറസ്റ്റ് ഓഫീസർ ടി.ആർ. ഷിബു, പിടിഎ അംഗം ഷൈജു, ഷാഹുൽ ഹമീദ്, ജെ. ജോസ്മോൻ, സുനിൽ കെ. തോമസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.എസ്.രമ്യ, ഫോറസ്റ്റ് ജീവനക്കാരനായ രാജേഷ് കുട്ടൻ, ജയശ്രീ, അധ്യാപകരായ റോജി വർഗീസ്, ടി.എസ്. അപർണ എന്നിവർ പ്രസംഗിച്ചു.