ഓർമ തിരുനാൾ ആചരിച്ചു
1598853
Saturday, October 11, 2025 5:53 AM IST
കുളത്തൂപ്പുഴ: ബിഎംജി ഹൈസ്കൂളിൽ ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ ഓർമ തിരുന്നാൾ കെസിഎസ്എല്ലിന്റെ നേതൃത്വത്തിൽ ആചരിച്ചു. കാലത്തിന് മുമ്പേ സഞ്ചരിച്ച യോഗിവര്യനായിരുന്നു ഗ്രിഗോറിയോസ് മെത്രാപ്പോലിത്തായെന്നു മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാര് ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഓൺലൈൻ സന്ദേശത്തിലൂടെ അറിയിച്ചു.
ഹെഡ്മാസ്റ്റർ കെ.ഷാജുമോൻ, കെസിഎസ്എൽ യൂണിറ്റ് ഡയറക്ടർ ഫാ.വിൽസൺ ചരുവിള, ആനിമേറ്റർ സിസ്റ്റർ ഐശ്വര്യ എസ്ഐസി, സ്റ്റാഫ് സെക്രട്ടറി ജെ.ജോസ്മോൻ തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ സുനിൽ.കെ.തോമസ്, സജയകുമാർ, എബിൻ ലൂക്കോസ് എന്നിവർ നേതൃത്വം നൽകി.