ദീപിക കളർ ഇന്ത്യ : സമ്മാന വിതരണം ഇന്ന്
1599384
Monday, October 13, 2025 6:37 AM IST
കൊല്ലം: ദീപിക കളർ ഇന്ത്യ പെയിന്റിംഗ് മത്സരത്തിലെ കൊല്ലം ജില്ലാതല വിജയികൾക്ക് ഇന്ന് സമ്മാനങ്ങൾ വിതരണം ചെയ്യും. ഇന്ന് ഉച്ച കഴിഞ്ഞ് 2ന് സെന്റ് ജോസഫ് കോൺവെന്റ് എയ്ഡഡ് എൽപിഎസിൽ നടക്കുന്ന പരിപാടി ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഉദ്ഘാടനം ചെയ്യും.
ദീപിക തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് മാനേജർ റവ.ഡോ.വർക്കി ആറ്റുപുറത്ത് അധ്യക്ഷത വഹിക്കും. ദീപിക കൊല്ലം രൂപത കോഡിനേറ്റർ റവ. ലാസർ എസ്.പട്ടകടവ്, ദീപിക തിരുവനന്തപുരം യൂണിറ്റ് സർക്കുലേഷൻ മാനേജർ ഇ.വി.വർക്കി,
സെന്റ് ജോസഫ് കോൺവെന്റ് എച്ച്എസ്എസ് പ്രിൻസിപ്പൽ സിസ്റ്റർ ആഞ്ചലീന, സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ റോസ് മാർഗരറ്റ്, ഡിസിഎൽ ശാഖ ഡയറക്ടർ സൗമ്യ ജോസ് എന്നിവർ ആശംസാപ്രസംഗം നടത്തും.
ദീപിക കൊല്ലം ഏരിയ സർക്കുലേഷൻ മാനേജർ സുധീർ തോട്ടുവാൽ സ്വാഗതവും ദീപിക കൊല്ലം ബ്യൂറോ ചീഫ് ജോൺസൺ വേങ്ങത്തടം കൃതജ്ഞതയും പറയും.