അന്പലത്തുംകാലയിൽ കാർ മറിഞ്ഞു
1599382
Monday, October 13, 2025 6:37 AM IST
എഴുകോൺ : അമ്പലത്തുംകാല കോതുമ്പിൽ കാർ മറിഞ്ഞു. കൊട്ടാരക്കരയിൽ നിന്നും കുണ്ടറയിലേക്ക് വന്ന അമ്പലത്തുംകാല സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സിഫ്റ്റ് ഡിസയർ കാറാണ് അപകടത്തിൽപ്പെട്ടത്.
റോഡിൽ പാർക്ക് ചെയ്തിരുന്ന കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടാറ്റാ പഞ്ച് കാർ റോഡിലേക്ക് കയറുമ്പോൾ സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്വിഫ്റ്റ് കാർ മറിഞ്ഞു.
നാട്ടുകാർ ഓടിക്കൂടി സ്വിഫ്റ്റിൽ ഉണ്ടായിരുന്ന ആളെ രക്ഷപ്പെടുത്തി. എഴുകോൺ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.