ദേവസ്വം ഭാരവാഹികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സ്വത്തു വിവരം പരിശോധിക്കണം: അയ്യപ്പ ധർമ പരിഷത്ത്
1599126
Sunday, October 12, 2025 6:14 AM IST
കൊല്ലം: 2019 മുതൽ നാളിതുവരെയുള്ള ദേവസ്വം ബോർഡ് പ്രസിഡന്റന്മാർ, മെമ്പറന്മാർ, കമ്മിഷണറന്മാർ തുടങ്ങിയവരുടെ സമ്പാദ്യങ്ങളും സ്വത്തു വിവരങ്ങളും പരിശോധിക്കണമെന്ന് ശബരിമല ശ്രീഅയ്യപ്പ ധർമ പരിഷത്ത് ദേശീയ സമിതി ആവശ്യപ്പെട്ടു. റിട്ടയർ ചെയ്ത ഉദ്യോഗസ്ഥന്മാരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം.
ഹൈക്കോടതി ഇടപെട്ടതിനു ശേഷമാണ് ദേവസ്വം വിജിലൻസ് ശബരിമലയിലെ കൊള്ള അന്വേഷിച്ചത്.ക്ഷേത്രങ്ങളിൽ വരുമാന ചോർച്ച കാര്യമായി നടക്കുന്നുണ്ടെന്നും ക്ഷേത്രം തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ബന്ധപ്പെട്ട അധികാരികളുടെ സാന്നിധ്യമുണ്ടാകാറില്ലെന്നും യോഗം ആരോപിച്ചു. തിരുപ്പൂർ മുരളി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻ നായർ, കോർഡിനേറ്റർ ചവറ സുരേന്ദ്രൻ പിള്ള , എം.ജി.ശശിധരൻ, പരവൂർ വി.ജെ. ഉണ്ണികൃഷ്ണൻ നായർ, എസ്.ജി.ശിവകുമാർ പത്തനാപുരം തുടങ്ങിയവർ പ്രസംഗിച്ചു.