അ​ഞ്ച​ല്‍ : ആ​ല​ഞ്ചേ​രി ച​ണ്ണ​പ്പേ​ട്ട പാ​ത​യി​ല്‍ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ രണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാവിലെ 11.30ന് ക​ട​വ​റ​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. ചി​ത​റ സ്വ​ദേ​ശി റ​മീ​സ്, അ​ഗ​സ്ത്യാ​ക്കോ​ട് സ്വ​ദേ​ശി നൗ​ഫ​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ ഇ​രു​വ​രേ​യും അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ക​ട​വ​റം ഭാ​ഗ​ത്ത് അ​പ​ക​ടം പ​തി​വാ​ണ്. മ​റ്റൊ​രു​വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു എ​ത്തി​യ ബു​ള്ള​റ്റ് എ​തി​ര്‍ ദി​ശ​യി​ല്‍ നിന്നുംവന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ല​ഞ്ചേ​രി ച​ണ്ണ​പ്പേ​ട്ട പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് ശേ​ഷം പാ​ത​യി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു വ​രി​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത​യും അ​ശ്ര​ദ്ധ​യു​മാ​ണ് മി​ക്ക​പ്പോ​ഴും അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.

സൂ​ച​ന മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളു​ടെ അ​ഭാ​വ​വും അ​പ​ക​ട​ങ്ങ​ള്‍​ക്കി​ട​യാ​ക്കു​ന്നു​ണ്ട്. പാ​ത​യി​ലെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ടൽ‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു .