പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
1599118
Sunday, October 12, 2025 6:01 AM IST
കൊല്ലം : മന്ത്രി വി.എൻ.വാസവനും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്തും രാജിവയ്ക്കണമെന്നും ശബരിമലയിലെ സ്വർണ കൊള്ളയ്ക്ക് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കടപ്പാക്കട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടപ്പാക്കട ശാസ്താക്ഷേത്രത്തിന് മുന്നിൽ നടത്തിയ ദീപം കൊളുത്തി സമരം - പ്രതിഷേധ ജ്വാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്ഡി. ഗീതാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മീരാ രാജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ .സന്തോഷ് ഉളിയക്കോവിൽ, കടപ്പാൽ മോഹൻ, അഡ്വ .ഉളിയക്കോവിൽ രാജേഷ്, മോഹൻ ജോൺ, ശിവപ്രസാദ്, രഘുനാഥൻ, രവി ഉളിയക്കോവിൽ, കുഞ്ഞുമോൻ അലക്സ്, മണികണ്ഠൻ ,രമേശ്, ജയന്തി, പ്രസന്ന കുമാരി, തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.