അപകത്തിൽ പരിക്കേറ്റയാൾ മരിച്ചു
1598911
Saturday, October 11, 2025 10:21 PM IST
കൊട്ടാരക്കര: പോലീസിന്റെ വാഹനം എതിരെ വന്ന കാറിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. കോട്ടയം കടുത്തുരുത്തി കളരിക്കൽ റിട്ട.ആർമി മനോജ്(55) ആണ് മരിച്ചത്. വ്യാഴാഴ്ച എംസി റോഡിൽ വാളകം പൊലിക്കോട് ആനാടായിരുന്നു അപകടം.
കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം. അപകടത്തിൽ മനോജിന്റെ ഭാര്യ വിജയലക്ഷ്മി(44), മകൻ കാർത്തിക്(21), മകൾ കീർത്തിക(15) എന്നിവർക്കും പരിക്കേറ്റിരുന്നു.
വിജയലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്. എതിരെ വന്ന ലോറിയിലും കാറിലും തട്ടിയ ശേഷമാണ് പോലീസ് വാഹനം മനോജും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്കു ഇടിച്ചു കയറിയത്. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്നു കുടുംബം.