കുണ്ടറയിൽ കാട്ടുപന്നിയിറങ്ങി
1599619
Tuesday, October 14, 2025 6:56 AM IST
കുണ്ടറ : കുണ്ടറയിൽ കാട്ടുപന്നി ഇറങ്ങി . ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ പെരുമ്പുഴ മാടൻകാവ് ക്ഷേത്രത്തിന് സമീപം ഇന്നല പുലർച്ചെയാണ് കാട്ടുപന്നി കടന്ന് പോകുന്നതായി കണ്ടത്. പ്രവാസിയായ പെരുമ്പുഴ വിപിൻ നിവാസിൽ വിപിന്റെ വീട്ടിലെ സിസി ടിവിയിൽ ആണ് ദൃശ്യം പതിഞ്ഞത് . ഈ പരിസരത്ത് കാടു മൂടിയ പുരയിടങ്ങൾ ധാരാളം ഉള്ളതിനാൽ രാത്രിയിൽ ഇഴ ജന്തുക്കളുടെയും മറ്റും താവളമാണ്. പന്നി ഇറങ്ങിയതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്.