വിശ്വാസ സംരക്ഷണ യാത്ര കൊല്ലത്ത് 15, 16 തീയതികളിൽ
1599625
Tuesday, October 14, 2025 6:56 AM IST
കൊല്ലം: ശബരിമലയിലെ വിശ്വാസ വഞ്ചനയ്ക്കും സ്വർണ കൊള്ളയ്ക്കും എതിരെ കെപിസിസിയുടെ നേതൃത്വത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര 15, 16 തീയതികളിൽ കൊല്ലം ജില്ലയിൽ പര്യടനം നടത്തും.
15ന് വൈകുന്നേരം അഞ്ചിന് ചിന്നക്കടയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബുബേബിജോൺ ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ 10ന് ശാസ്താംകോട്ടയിൽ കെപിസിസി വർക്കിംങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎൽഎയും 11.30ന് കൊട്ടാരക്കരയിൽ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും യോഗം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് ് അഞ്ചലിൽ മുൻ മന്ത്രി എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുമെന്ന് ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു.