തിരുമുക്ക് അടിപ്പാത സമരം: രാഷ്ട്രീയ പാർട്ടികളും രംഗത്ത്
1599633
Tuesday, October 14, 2025 6:56 AM IST
ചാത്തന്നൂർ: തിരുമുക്കിൽവലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന റിലേ സത്യഗ്രഹ സമരത്തിന്റെ ഇരുപത്തി ആറാം ദിവസം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതൃത്വത്തിലാണ് റിലേ സത്യഗ്രഹം നടന്നത്.
മുസ്ലിം ലീഗിന്റെ പരവൂർ മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി അൻഷാദ് അഹമ്മദ് തുപ്പാശേരിൽ സത്യഗ്രഹം അനുഷ്ടിച്ചു. പരവൂർ മുനിസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ഷെരീഫ്ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ചാത്തന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി റഹിംഅധ്യക്ഷത വഹിച്ചു.
സജി അരങ്ങ്, എൻ.അനിൽകുമാർ, രാമചന്ദ്രൻ പിള്ള ,സുഭാഷ് ചന്ദ്രൻ ,സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാർ, ചാത്തന്നൂർ വികസന സമിതി കൺവീനർ ജി.പി.രാജേഷ്,യൂത്ത് ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഖൈസ്, ചാത്തന്നൂർ വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.ദിനകരൻ, ഷിബിനാഥ് എന്നിവർ പ്രസംഗിച്ചു. സത്യഗ്രഹ സമരത്തിന്റെ ഇരുപത്തി ഏഴാം ദിവസമായ ഇന്ന് വ്യാപാരി വ്യവസായി സമിതി ചാത്തന്നൂർ യൂണിറ്റ് സെക്രട്ടറി എസ്.ബിനു സത്യഗ്രഹമനുഷ്ടിക്കും.
രാവിലെ വ്യാപാരി വ്യവസായി സമിതി ചാത്തന്നൂർ ഏരിയാ പ്രസിഡന്റ് ജയചന്ദ്രൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി സമിതി ചാത്തന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിലാണ് റിലേസത്യഗ്രഹം നടക്കുന്നത്.